Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Question Paper Leak

നീറ്റ് ചോദ്യപേപ്പർ ചോർച്ച: പൂ​​​​​​ന​​​​​​യി​​​​​​ൽ അ​​​​​​ധ്യാ​​​​​​പി​​​​​​ക അ​​​​​​റ​​​​​​സ്റ്റി​​​​​​ൽ

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി:​ നീ​​​​​​റ്റ് ചോ​​​​​​ദ്യ​​​​​​പേ​​​​​​പ്പ​​​​​​ർ ചോ​​​​​​ർ​​​​​​ന്ന​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട കേ​​​​​സി​​​​​ൽ പൂ​​​​​​നയി​​​​​​ൽ ഒരു കോ​​​​​​ള​​​​​​ജ് അ​​​​​​ധ്യാ​​​​​​പി​​​​​​ക​​​​​കൂ​​​​​ടി അ​​​​​​റ​​​​​​സ്റ്റി​​​​​​ൽ.

പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ ഫി​​​​​​സി​​​​​​ക്സ് പേ​​​​​​പ്പ​​​​​​ർ ചോ​​​​​​ർ​​​​​​ത്തി തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട ഒ​​​​​​രു​​​​​​സം​​​​​​ഘം വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ​​​​​​ക്കു കൈ​​​​​​മാ​​​​​​റി​​​​​​യെ​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​തി​​​നാ​​​ലാ​​​ണ് മ​​​​​​നീ​​​​​​ഷ സ​​​​​​ഞ്ജ​​​​​​യ് ഹ​​​​​​വ​​​​​​ൽ​​​​​​ദാ​​​​​ർ എ​​​​​ന്ന ല​​​​​ക്ച​​​​​റെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​ത്.

പൂ​​​​​​ന സേ​​​​​ത് ഹി​​​​​രാ​​​​​ലാ​​​​​ൽ സ​​​​​ര​​​​​ഫ് പ്ര​​​​​സാ​​​​​ല​​​​​യി​​​​​ലെ അ​​​​​ധ്യാ​​​​​പി​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​വ​​​​​ർ. എ​​​​​​ൻ​​​​​​ടിഎ നി​​​​​​യോ​​​​​​ഗി​​​​​​ച്ച വി​​​​​​ദ​​​​​​ഗ്ധ​​​​​​സം​​​​​​ഘ​​​​​ത്തി​​​​​ലെ അം​​​​​ഗ​​​​​മാ​​​​​യ ഇ​​​​​വ​​​​​ർ ഫി​​​​​​സി​​​​​​ക്സ് പ​​​​​​രീ​​​​​​ക്ഷ​​​​​​യു​​​​​​ടെ ചോ​​​​​​ദ്യ​​​​​​ങ്ങ​​​​​​ൾ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും ക​​​​​ണ്ടി​​​​​രു​​​​​ന്നു.

ക​​​​​​ഴി​​​​​​ഞ്ഞ ഏ​​​​​​പ്രി​​​​​​ലി​​​​​​ലാ​​​​​​ണ് മ​​​​​​റ്റൊ​​​​​​രു പ്ര​​​​​​തി മ​​​​​​നി​​​​​​ഷ മ​​​​​​ന്ധാ​​​​​​രെ​​​​​​യ്ക്ക് ചോ​​​​​​ദ്യ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​വ​​​​​​ർ കൈ​​​മാ​​​റി​​​യ​​​ത്. ബോ​​​​​​ട്ട​​​​​​ണി അ​​​​​​ധ്യാ​​​​​​പി​​​​​​ക​​​​​​യാ​​​​​​യ മ​​​​​​നീ​​​​​​ഷ​​​​​​യെ ക​​​​​​ഴി​​​​​​ഞ്ഞ 16ന് ​​​​​​പൂ​​​​​​നയി​​​​​​ൽനി​​​​​​ന്ന് സി​​​​​​ബി​​​​​​ഐ പി​​​​​​ടി​​​​​​കൂ​​​​​​ടി​​​​​​യി​​​​​​രു​​​​​​ന്നു.

അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി രാ​​​​​​ജ്യ​​​​​​ത്തെ വി​​​​​​വി​​​​​​ധ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ ന​​​​​​ട​​​​​​ന്ന റെ​​​​​​യ്ഡി​​​​​​ൽ ഒ​​​​​​ട്ടേ​​​​​​റെ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​താ​​​​​​യി സി​​​​​​ബി​​​​​​ഐ അ​​​​​​റി​​​​​​യി​​​​​​ച്ചു. ര​​​​​​ഹ​​​​​​സ്യ​​​​​​രേ​​​​​​ഖ​​​​​​ക​​​​​​ൾ, ലാ​​​​​​പ്ടോ​​​​​​പ്, ബാ​​​​​​ങ്ക് ഇ​​​​​​ട​​​​​​പാ​​​​​​ടി​​​​​​ന്‍റെ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ, മൊ​​​​​​ബൈ​​​​​​ൽ ഫോ​​​​​​ണു​​​​​​ക​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ ഇ​​​​​​തി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടും.

ഡ​​​​​​ൽ​​​​​​ഹി, ജ​​​​​​യ്പു​​​​​​ർ, ഗു​​​​​​രു​​​​​​ഗ്രാം, നാ​​​​​​സി​​​​​​ക്, പൂ​​​​​​ന, ലാ​​​​​​ത്തൂ​​​​​​ർ, അ​​​​​​ഹ​​​​​​ല്യ​​​​​​ന​​​​​​ഗ​​​​​​ർ എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽനി​​​​​​ന്നാ​​​​​​യി ഇ​​​​​​തു​​​​​​വ​​​​​​രെ 11 പേ​​​​​​രെ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്തു.

ചോ​​​​​​ദ്യ​​​​​​പേ​​​​​​പ്പ​​​​​​ർ ചോ​​​​​​ർ​​​​​​ന്ന​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ക​​​​​​ഴി​​​​​​ഞ്ഞ മൂ​​​​​​ന്നാം​​​​​​തീ​​​​​​യ​​​​​​തി ന​​​​​​ട​​​​​​ത്തി​​​​​​യ നീ​​​റ്റ് യു​​​ജി 2026 പ​​​​​​രീ​​​​​​ക്ഷ റ​​​​​​ദ്ദാ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു. പ​​​​​​ക​​​​​​രം അ​​​​​​ടു​​​​​​ത്ത​​​​​​മാ​​​​​​സം 21 നു ​​​വീ​​​ണ്ടും പ​​​രീ​​​ക്ഷ ന​​​ട​​​ത്താ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

Latest News

Corehub Up